തിരുവനന്തപുരം: വൃദ്ധയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി സെയ്ദാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഒന്നരക്കായിരുന്നു സംഭവം. 15 വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുന്ന 70 വയസുകാരിയെയാണ് പ്രതി ആക്രമിച്ചത്. വധശ്രമത്തിനാണ് സെയ്ദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.