പരാതിയുണ്ടായിട്ടും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ല ആരോപണവുമായി പ്രദേശവാസികള്‍
ഇടുക്കി: മൂന്നാറിലെ ബേക്കറി കടകളില് വില്ക്കുന്നത് വര്ഷങ്ങള് പഴക്കമുള്ള ഭക്ഷണ പഥാര്ത്ഥങ്ങള്. ടൗണില് പ്രവര്ത്തിക്കുന്ന ചില ബേക്കറികളില് നിന്നാണ് വര്ഷങ്ങള് പഴക്കമുള്ള ബേക്കറി സാധനങ്ങള് വ്യാപകമായി വില്ക്കുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റോഫീസ് കവലയില് നിന്നും വാങ്ങിയ മിച്ചര്, ബിസ്കറ്റ്, കടല പാക്കറ്റുകള് പരിശോധിക്കവെയാണ് കാലവധി കഴിഞ്ഞ സാധനങ്ങളാണ് കടയുടമകള് വില്ക്കുന്നതെന്ന് കണ്ടെത്തിയത്. എന്നാല് പരാതിയുണ്ടായിട്ടും ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നില്ലെന്നാണ് ആരോപണം.
സംഭവത്തില് നടപടികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് സമീപിച്ചെങ്കില് ഫോണ് എടുക്കുന്നതിനുപോലും അധിക്യര് തയ്യറായില്ലെന്ന് നാട്ടുകാര് പറയുന്നു. തോട്ടം തൊഴിലാളികള് തിയതികള് നോക്കാതെയാണ് ബേക്കറി സാധനങ്ങള് വാങ്ങുന്നത്. പലപ്പോഴും പാക്കറ്റ് പൊട്ടിച്ച് കഴിച്ചതിന് ശേഷമാണ് സാധാരണക്കാരയ നാട്ടുകാര് പായ്ക്കറ്റിലെ തീയതികള് ശ്രദ്ധിക്കുക. സംഭവം കടയുടമയുടെ ശ്രദ്ധയില് പെടുത്തിയാലും ഫലമുണ്ടാകാറില്ല. പ്രശ്നത്തില് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള് ആരോഗ്യവകുപ്പിനെ സമീപിച്ചെങ്കിലും തുടര്നടപടികള് സ്വീകരിക്കുവാന് അധിക്യതര് തയ്യറായില്ലെന്ന് നാട്ടുകാര് കുറ്റപ്പെടുത്തുന്നു.
