പാലക്കാട്: പാലക്കാട്ടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിനാഥന്റെ നെഞ്ചിലെയടക്കം എല്ലുകള്‍ ചവിട്ടി ഒടിച്ച നിലയില്‍ ആയിരുന്നു. വയറിന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയുടെ ശരീരത്തില്‍ ആറ് ഇടത്ത് മൂറിവുകള്‍ ഉണ്ട്. ശ്വാസകോശം തകര്‍ത്ത കുത്താണ് പ്രേമകുമാരിയുടെ മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 

ഇക്കഴിഞ്ഞ 13ന് രാവിലെയാണ് കോട്ടായി തോല നൂരിലെ വിമുക്ത ഭടന്‍ സ്വാമിനാഥനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മകന്റെ ഭാര്യ, ഷീജയും ഇവരുടെ കാമുകന്‍ സദാനന്ദനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു

ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയത്.