വയനാട്: വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധദമ്പതികള്‍ മരിച്ചു. അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പുകുത്തി തച്ചോളി വാസു (78), ഭാര്യ വിജയലക്ഷ്മിയെന്ന മണി (68) എന്നിവരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവരെയും രാവിലെ പാലുമായി എത്തിയ അയല്‍വാസിയാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിജയലക്ഷ്മി മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ വാസുവിനെ ബത്തേരി സ്വകാര്യആശപത്രിയില്‍ പ്രവേശിപ്പിച്ചു.വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് വാസു വൈകിട്ട് അഞ്ച്മണിയോടെ മരണപെടുകയായിരുന്നു. കുറച്ചുവര്‍ഷങ്ങളായി ശരീരത്തന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്ന വാസു ചികില്‍സയിലായിരുന്നു. ഇതിനിടയില്‍ രണ്ടാഴ്ചമുമ്പ് വീണ് വാസുവിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമമാവാം ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മക്കളില്ലാത്ത ഇവര്‍ ഒറ്റാക്കാണ് താമിസിച്ചിരുന്നത്. അമ്പലവയല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
