മകള്‍ ഇല്ലാത്ത സമയത്താണ് ട്യൂഷനായി വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും ലൈംഗിക വൈകൃതവും കാട്ടിയിരുന്നത്. സെപ്തംബര്‍ 25 ാം തിയതി മുതല്‍ 27 ാം തിയതിവരെയുള്ള മൂന്ന് ദിവസങ്ങളിലായിരുന്നു ഇതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും പരാതി വ്യക്തമാക്കുന്നു
പുണെ: വീട്ടില്‍ ട്യൂഷന്‍ പഠിക്കാന്‍ വന്ന പതിമൂന്ന് കാരിയാണ് ട്യൂഷന്‍ ടീച്ചറുടെ അച്ഛന്‍റെ ലൈംഗിക ചേഷ്ടകള്‍ കാണേണ്ടിവന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ 68 കാരന്‍ പൊലീസിന്‍റെ പിടിയിലായി. പുണെയിലാണ് സംഭവം.
മകള്‍ ഇല്ലാത്ത സമയത്താണ് ട്യൂഷനായി വീട്ടിലെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും ലൈംഗിക വൈകൃതവും കാട്ടിയിരുന്നത്. സെപ്തംബര്‍ 25 ാം തിയതി മുതല്‍ 27 ാം തിയതിവരെയുള്ള മൂന്ന് ദിവസങ്ങളിലായിരുന്നു ഇതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും പരാതി വ്യക്തമാക്കുന്നു.
ആദ്യം വീട്ടുകാരോട് പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ നഗ്നതാ പ്രദര്‍ശനം സഹിക്കാതെ വന്നതോടെ അമ്മയോട് എല്ലാം പറയുകയായിരുന്നു. അറസ്റ്റിലായ ഇയാള്‍ക്കെതിരെ പോസ്കോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
