തിരുവനന്തപുരം: സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ദളിത് വൃദ്ധന്‍റെ കൈകൾ തല്ലിയൊടിച്ചു. കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം ചന്തവിള സ്വദേശിയായ ഭാർഗനും ചെറുമകൻ സുരേഷിനുമാണ് ക്രൂര മർദ്ദനമേറ്റത്. പൊതുക്കുളത്തിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന സംഘം സ്ത്രീകളെ അസഭ്യം പറയുകും ചെയ്യ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് സുരേഷിനെ സംഘം മർദ്ദിച്ചത്.
തടയാൻ ചെന്ന 85 വയസുകാരനായ ഭാർഗവന്റെ കൈകൾ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചൊടിച്ചു. മുഖം കരിങ്കില്ലിൽ ഇടിപ്പിക്കുകയും ചെയ്തു. മുൻ നിരയിലെ നാല് പല്ലുകൾ പോയി. ഗുരുതരമായി പരിക്കേറ്റ ഭാർഗവനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്നാണ് ആരോപണം
മുൻപും ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കേസെടുക്കാത്തതിനെ തുടർന്ന് ഡിവൈഎസ്‍പിക്ക് പരാതി നൽകിയിരിക്കുകയാണ് ഭാർഗവനും കുടുംബവും
