മടവീഴുന്നതുകണ്ട പമ്പിങ്ങ് തൊഴിലാളിക്ക് ഹൃദയാഘാതം

വൈക്കം: പമ്പിങ്ങ് നടത്തിക്കൊണ്ടിരുന്ന പാടശേഖരത്തേക്ക് മടവീഴുന്നതുകണ്ട പമ്പിങ്ങ് തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മങ്കൊമ്പ് ഐലിക്കരിവീട്ടില്‍ എ.ഡി ജോസഫ്(70) ആണ് മരിച്ചത്. രാത്രിയില്‍ പാടത്ത് ജോസഫ് പമ്പിങ്ങ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് പാടശേഖരത്തേക്ക് മടവീണത്. തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവിക്കാന്‍ രക്ഷിക്കാനായില്ല.