കിണറ്റില്‍ പ്രാണവായു ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ്

കണ്ണൂര്‍: ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വയോധികന്‍ ശ്വാസം മുട്ടി മരിച്ചു. പയ്യന്നൂര്‍ മണിയറ പൂവാലക്കാവിന് സമീപം കണ്ണാട ഭാസ്കരന്‍(61) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങവെയാണ് അപകടം നടന്നത്. കയര്‍ കെട്ടി കിണറ്റിലിറങ്ങിയ ഭാസ്കരന്‍ ശ്വാസം കിട്ടാതെ കിണറില്‍ വീഴുകയായിരുന്നു. അമ്പത് അടി താഴ്ചയുള്ള കിണറില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.