നോട്ടു നിരോധനത്തിനു ശേഷം മലപ്പുറം ജില്ലയില്‍നിന്ന് വന്‍തോതില്‍ പഴയ നോട്ടുകളും കുഴല്‍പ്പണവും പിടികൂടി.നോട്ടുകള്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണെന്ന കണ്ടെത്തലിന്‍റ അടിസ്ഥാനത്തില്‍ പൊലീസ് അനവേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയ മൂന്ന് കോടി 14 ലക്ഷം രൂപയും എത്തിച്ചത് തമിഴ്നാട്ടില്‍ നിന്നുമായിരുന്നു കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നിന്നു തന്നെ പിടികൂടിയ ഒരു കോടി 15 ലക്ഷം രുപയുടെ പഴയ നോട്ടുകല്‍ എത്തിച്ചത് കോയമ്പത്തുരില്‍ നിന്നുമായിരുന്നു. നോട്ടു നിരോധനത്തിന് ശേഷം 9.84 കോടി രൂപയുടെ നിരോധിച്ച നോട്ടുകളാണ് ജില്ലയില്‍ നിന്ന് പിടികൂടിയത്. അസാധു നോട്ട് വലിയ തോതില്‍ കമ്മിഷന്‍ തുക ഈടാക്കി മാററി നല്‍കാമെന്ന വാഗ്ദാനമാണ് പിടിയിലായവര്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു.

കമ്മിഷന്‍ നേരത്തെ വാങ്ങിയ ശേഷം പണം നല്‍കിയവരെ വഞ്ചിക്കുകയാണ് സംഘത്തിന്റെ പരിപാടി ഇതിനും പുറമെ 2.33 കോടി രുപയുടെ കുഴല്‍പ്പണവും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.