അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ 4400 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയതായി റിപ്പോർട്ട്. ഫറവോയുടെ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണിതെന്ന് ചരിത്ര ഗവേഷകർ വെളിപ്പെടുത്തുന്നു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
ഈ കല്ലറയുടെ അകം കൊത്തുപണികൾ കൊണ്ടും ചായം പൂശിയും അലങ്കരിച്ചിട്ടുണ്ട്. പുരോഹിതൻ മാതാവിനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ശിൽപങ്ങളും ചുമരിൽ കൊത്തിവച്ചിരിക്കുന്നു. പന്ത്രണ്ടോളം ചെറുമാടങ്ങളും 24 പ്രതിമകളും വച്ചിരിക്കുന്നു. ഫറവോ ജോസറിന്റെ കാലഘട്ടത്തിലെ പ്രശസ്ത ശിൽപി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
