ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാമക്ഷേത്ര വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നതെന്നും രാജ്ബർ ആരോപിച്ചു. സര്‍ക്കാര്‍ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്നും രാജ്​ബർ മുന്നറിയിപ്പ് നല്‍കി.

ഉത്തർപ്രദേശ്: പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമത്തെക്കുറിച്ച് ചോദിക്കുമ്പോൾ അമ്പലങ്ങളെക്കുറിച്ച് പറയുന്ന ആളാണ് യോ​ഗി ആദിത്യനാഥ് എന്ന രൂ% വിമർശനവുമായി സഖ്യകക്ഷി നേതാവും സര്‍ക്കാരിലെ പിന്നോക്ക ക്ഷേമ മന്ത്രിയുമായ​ ഒാം പ്രകാശ്​ രാജ്​ബർ. ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാമക്ഷേത്ര വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നതെന്നും രാജ്ബർ ആരോപിച്ചു. സര്‍ക്കാര്‍ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്നും രാജ്​ബർ മുന്നറിയിപ്പ് നല്‍കി.

അധികാരത്തിന് വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തിലെത്തിയത്. ജനങ്ങളെ സേവിക്കുകയാണ് തന്റെ ഉദ്ദേശ്യം. സുഹേല്‍ദേവ്‌ ഭാരതീയ സമാജ് വാദി പാര്‍ട്ടിയുടെ (എസ്ബിഎസ്പി) നേതാവായ ഓംപ്രകാശ് രാജ്​ബർ ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തേത്തിയത്. നാല് എംഎൽഎമാരാണ് രാജ്ബറിന്റെ പാർട്ടിയിലുള്ളത്. 

യോഗി സര്‍ക്കാര്‍ സാമുദായികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഭരണത്തിലെ പിഴവുകൾ മറയ്ക്കാൻ ശ്രമിക്കുകയാണ്. നിര്‍ധനരായവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്‍പര്യമെന്നും രാജ്​ബർ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് ഇത് വൻതിരിച്ചടിയാകുമെന്നും രാജ്ബർ മുന്നറിയിപ്പ് നൽകുന്നു.