ഒമാനില്‍ താല്‍ക്കാലികമായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമാണെന്നു മാനവ വിഭവ ശേഷി മന്ത്രാലയം . റംസാന്‍ മാസത്തില്‍ താല്‍കാലിക ജോലിക്കാരെ നിയമിക്കന്നത് വ്യാപകമായതോടെയാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവരും , ഫ്രീ വിസയില്‍ ഉള്ളവരുമാണ് താല്‍കാലിക ജോലിക്കായി എത്തുന്നത്. താല്‍ക്കാലികമായി വീട്ടുജോലിക്കാരെ നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.