ഒമാനിൽ സ്ഥിര താമസക്കാർ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ഒമാന്‍ കേന്ദ്രബാങ്ക് മേധാവി വ്യക്തമാക്കി. ആദ്യമായാണ് ഒമാനിലെ കേന്ദ്രബാങ്ക് ഇക്കാര്യത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 4.226 ബില്യന്‍ ഒമാനി റിയാലാണ് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് അയച്ചത് .

ഒമാനിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏര്പെടുത്തണംമെന്നു 2014 നവംബറില്‍ മജ്‍ലിസ് ശൂറാ നിയമ നിർമാണ സഭയിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ സ്റ്റേറ്റ് കൗൺസിൽ ഇതിനു അംഗീകാരം നൽകിയിരുന്നില്ല.

രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക കമ്മി മറികടക്കാന്‍ പല മാര്‍ഗങ്ങളും അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും, പണമയക്കുമ്പോൾ നികുതി ഏര്പെടുത്തുന്ന വിഷയത്തിൻമേൽ ചർച്ചകൾ പുരോഗമിച്ചു വരികയായിരുന്നു

എന്നാല്‍ വിദേശികൾ തങ്ങളുടെ നാട്ടിലേക്കു അയക്കുന്ന പണത്തിനു മേൽ നികുതി ഏര്പെടുത്തുകയില്ലയെന്നു ഒമാന്‍ കേന്ദ്രബാങ്ക് മേധാവി ഹമൂദ് സന്‍ഗൗര്‍ അല്‍ സദ്ജാലി ഔദ്യോഗികമായി പ്രസ്താവിച്ചു . ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തും മുമ്പ് നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

ഒരു ജിസിസി രാജ്യങ്ങളും ഇത്തരം നികുതി ഈടാക്കുന്നുമില്ല. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ 2015 ഇൽ 7 % വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒമാനിലെ ആഭ്യന്തര നിക്ഷേപത്തിന്റെ നല്ലൊരു ശതമാനം രാജ്യത്തു കുടിയേറിയിരിക്കുന്ന തൊഴിൽ ശക്തിയുടെ പങ്കിൽ ഉള്‍പ്പെടുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം പ്രവാസികൾക്ക് വളരെ ആശ്വാസം ഉളവാക്കുന്ന ഒന്നാണ്.