രാജ്യത്തെ വിതരണ വിൽപന മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ പതിനായിരം  സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തും.

ഒമാൻ: വിൽപ്പന, വിതരണ മേഖലകളിൽ ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു. അടുത്ത മൂന്ന് വർഷത്തിനകം 11,000 ഒമാനി പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കാൻ മജ്ലിസ് ശൂറ യോഗത്തിൽ തീരുമാനമായി. 2016 ലെ കണക്കനുസരിച്ച്, രണ്ട് ലക്ഷത്തിലേറെ സ്വദേശികളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. നിർമ്മാണ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നത് വിൽപ്പന, വിതരണ മേഖലയാണ്. രാജ്യത്തെ വിതരണ വിൽപന മേഖലയിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ പതിനായിരം സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ കണ്ടെത്തും. ശൂറാ കൗൺസിലിലെ മാനവ വിഭവ ശേഷി വകുപ്പും, വിൽപന വിതരണ മേഖലയിലെ സ്വദേശിവൽക്കരണ കമ്മറ്റിയും, വിതരണ കമ്പനി പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 

രാജ്യത്ത് പുരോഗമിച്ച് കൊണ്ടിരിക്കുന്ന സ്വദേശിവല്കരണത്തിൽ മജ്‌ലിസ് ശൂറയുടെ ഇടപെടലുകൾ തൃപ്തികരമായി മുന്നേറുന്ന സഹചര്യത്തിലാണ്, വിൽപന - വിതരണ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുവാൻ ശൂറയുടെ നേതൃത്വത്തിൽ തീരുമാനമായത്. 2016 ഇലെ കണക്ക് അനുസരിച്ചു, 2,01,588 സ്വദേശികളാണ് ഈ മേഖലയിൽ തൊഴിൽ എടുക്കുന്നത്. നിർമാണ മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വദേശികൾ തൊഴിൽ എടുക്കുന്ന രണ്ടാമത്തെ മേഖലയാണ് ഇത്. വിൽപന വിതരണ മേഖലയിൽ നടപ്പിലാക്കുവാൻ പോകുന്ന സ്വദേശിവത്കരണം, ഈ മേഖലയിൽ തൊഴിൽ എടുക്കുന്ന മലയാളികളടക്കം ധാരാളം വിദേശികളുടെ ജോലിയെ നേരിട്ടു ബാധിക്കും.