ഒമാനില്‍ വീണ്ടും ശിക്ഷാ ഇളവ്. കൊലപാതക കേസുകളില്‍ അടക്കം ഉൾപ്പെട്ട 62 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി. വധശിക്ഷയ്ക്കും ജീവപര്യന്തത്തിനും ഉൾപ്പടെ ശിക്ഷിക്കപ്പെട്ട 9 മലയാളികൾ ഉടൻ നാട്ടിലേക്ക് തിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊലപാതക്കേസുകളിലടക്കം പെട്ട് സുമെയില്‍ സെന്‍റ്രല്‍ ജയിലില്‍ കഴിയുകയായിരുന്നു 62 ഇന്ത്യന്‍ തവുകാരെയാണ് മോചിപ്പിച്ചത്. എട്ട് മുതല്‍ 21 വര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിച്ച 9മലയാളികളും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂൂസ് അനുവദിച്ച ഇളവ് ലഭിച്ചവരില്‍പെടുന്നു.

സുമെയില്‍ സെന്‍റ്രല്‍ ജയിലില്‍ നിന്നും മോചിപ്പിച്ച തടവുകാരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. അനന്തര നടപടിക്രമങ്ങള്‍ പൂര്‍ർത്തിയാക്കിയശേഷം ഇവരെ നാട്ടിലേക്ക് കയറ്റിവിടും.

മോചിതരായവലരിലേറെയും 25വര്‍ഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. രാജ്യത്തെ സാമൂഹ്യ സംഘടനകളുടെ നിരന്തര ഇടപെടലിന്‍റെ ഭാഗമായാണ് ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഇളവ് അനുവദിച്ചത്.