ആരോഗ്യ രംഗത്ത്  ഇരു രാജ്യങ്ങളും  തമ്മിലുള്ള ബന്ധം ശക്തമാക്കും

ഒമാന്‍: വിദഗ്ദ്ധ ചികിത്സക്കായി ഒമാനിൽ നിന്നും വിദേശത്തേക്ക് അയക്കുന്ന രോഗികളിൽ 90 ശതമാനവും ഇന്ത്യയിലേക്കാണു പോകുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. ആരോഗ്യ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ നടത്തിയ ബിസ്സിനസ്സ് മീറ്റിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഒമാൻ ആരോഗ്യ മന്ത്രാലയ പ്രതിനിധി ഡോക്ടർ മൊഹമ്മദ് ജഫാർ അൽ സജ്‌വാനി.

ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നത് കൊണ്ടാണ് ചികിത്സക്കായി രോഗികളെ ഇന്ത്യയിലേക്ക് അയക്കുന്നതെന്ന് ഡോക്ടർ മൊഹമ്മദ് ജഫാർ അൽ സജ്‌വാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഭക്ഷണം, കാലാവസ്ഥ, ഭാഷ എന്നിവയും അനുകൂല ഘടകങ്ങൾ ആണെന്നും ജഫാർ സജ്‌വാനി പറഞ്ഞു. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മാത്രം കഴിഞ്ഞ വര്‍ഷം എത്തിയ രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞുവെന്നു സിഐഐ ചെയർമാൻ ഡോക്ടർ എസ് സജികുമാർ വ്യക്തമാക്കി.