തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി ഒമാന്‍ നിയമംലംഘിച്ച രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു
ഒമാന്: കഴിഞ്ഞ ആറ് മാസത്തിനുള്ളില് ഒമാനില് തൊഴില് നിയമങ്ങള് ലംഘിച്ച രണ്ടായിരത്തിലേറെ പ്രവാസികളെ അറസ്റ്റ് ചെത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനകള് കൂടുതല് കർശനമാക്കിയെന്നു ഒമാന് മാനവ വിഭവ ശേഷി മന്ത്രാലയവും വ്യക്തമാക്കി. ഒമാന്റെ വടക്കന് മേഖലയായ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് തൊഴില് നിയമം ലംഖിച്ച 2,324 വിദേശികളെ ഈ വര്ഷം ആദ്യ പകുതിയില് പിടികൂടിയത്.
വാണിജ്യ വ്യവസായ മേഖലയില് നിന്നും 1757 പേരെയും, കാര്ഷിക മേഖലയില് നിന്നും 338 പേരെയും , 229 പേരെ പലവിധ തൊഴില് ചെയ്തിരുന്നവരെയുമാണ് റോയല് ഒമാന് പൊലീസ് പിടികൂടിയത്. മറ്റു നിയമ നടപടികള് പൂര്ത്തിയാക്കിയതിനു ശേഷം പിടിക്കപെട്ടവരെ ഇവരെ കരിമ്പട്ടികയില് ഉള്പെടുത്തി നാട് കടത്തും.
ബാത്തിന ഗവര്ണറേറ്റിലെ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലും വിവിധ സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ യുമാണ് പരിശോധനകള് നടത്തപെട്ടതു. ഒമാന് തൊഴില് വിപണി നിയന്ത്രണ വിദേയമാക്കുവാന് പ്രധാന ചെക്ക് പോസ്റ്റികളിലും, മറ്റു ഗവർണറേറ്റുകളിലും വ്യാപകമായ പരിശോധനകള് നടത്തിവരികയാണെന്നു മാനവവിഭവ ശേഷി മന്ത്രാലയം ഡയറക്ടര് ജനറല് മഹ്ഫൂസ് അല് വഹൈബി വ്യക്തമാക്കി. 2017 അവസാന പകുതിയില് പിടിക്കപെട്ട 2233 നിയമ ലംഘകരെ ശിക്ഷ നടപടികള് പൂര്ത്തിയാക്കി അതാതു രാജ്യങ്ങളുടെ എമ്പസിയുമായി സഹകരിച്ചു ഇതിനകം നാടുകടത്തുകയും ചെയ്തു.
