മസ്ക്കറ്റ്: പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്തത കൈവരിക്കുവാൻ ഒരു കൂട്ടം പ്രവാസി മലയാളികൾ ഒമാനിൽ കഴിഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചു വരുന്നു. എല്ലാ മലയാളികളുടെയും താമസസ്ഥലത്തു "അടുക്കളത്തോട്ടം" എന്ന ലക്ഷ്യത്തിലാണ് "ഒമാൻ കൃഷിക്കൂട്ടം' പ്രവർത്തനം വ്യാപിപ്പിച്ചു വരുന്നത് . വിത്ത് വിതരണത്തിന്‍റെ ഭാഗമായി മസ്‌കറ്റിലെ ഖുറം റോസ് ഗാർഡനിൽ ഒമാൻ കൃഷി കൂട്ട അംഗങ്ങൾ ഒത്തു കൂടി .

ഒമാനിലെ എല്ലാ പ്രദേശത്തെയും പ്രവാസി മലയാളികളെയും ഒരുമിപ്പിച്ചു കൊണ്ട് "ജൈവ കൃഷി : എന്ന ആശയം പ്രചരിപ്പിക്കുക എന്നതാണ്" ഒമാൻ കൃഷികൂട്ടത്തിന്‍റെ ലക്‌ഷ്യം . ഈ കൂട്ടായ്മാ മൂന്നു വര്‍ഷം പിന്നിടുമ്പോൾ ഇപ്പോൾ നാനൂറിലധികം അംഗങ്ങൾ ഇതിൽ സജീവമാണ് . 

ഒമാനിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ ധാരാളം ഉള്ളത് ഈ കൂട്ടായ്മയ്ക്ക് ഏറെ സഹായകമാണ്. സൊഹാർ , ഇബ്രി,ബുറേമി,സഹം,റുസ്തക്ക്,സീബ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഈ കൂട്ടായ്മയിൽ ചേർന്നു പ്രവർത്തിക്കുന്നു .ഈ കൂട്ടായ്മാ ഇടക്കിടെ ഒത്തൊരുമിച്ചു തങ്ങളുടെ കൃഷി കൂട്ടായ്‌മയുടെ പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു .

കേരളത്തിൽ വിജയിച്ച അടുക്കളത്തോട്ടം എന്ന ആശയത്തിൽ നിന്നാണ് ഈ പ്രവാസികൾക്ക് ബാൽക്കണിയിലും,ടെറസുകളിലും മറ്റു ചെറിയ സ്ഥലങ്ങളിലും കൃഷി ചെയ്യുവാനുള്ള പ്രചോദനം ലഭിച്ചത്.