പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുവാനും വില വർദ്ധനവ് തടയുവാനും രാജ്യത്തെ എല്ലാ കമ്പോളങ്ങളിലും സംവിധാനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട് .
മസ്കറ്റ്: റംസാനിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനെതിരെ നടപടി ഉണ്ടാകുമെന്ന് ഒമാൻ ഉപഭോക്തൃ സമതി അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ ആയിരം ഒമാനി റിയാൽ വരെ പിഴ ഈടാക്കും.
അവശ്യ ഭക്ഷണ സാധനങ്ങൾക്ക് പരിശുദ്ധ റംസാൻ മാസത്തിൽ ആവശ്യം വർധിക്കുന്നത് മുൻനിർത്തി ചില വ്യാപാരികൾ വില വർധിപ്പിക്കാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് റംസാൻ മാസം മുഴുവൻ സാധനങ്ങളുടെ വില നിരീക്ഷിക്കുവാൻ ഉപഭോക്തൃ സംരക്ഷണ സമിതി നടപടിയെടുത്തത്.
അവശ്യസാധനങ്ങൾക്ക് പരിധിയിലേറെ വിലയീടാക്കിയാൽ 60 ഒമാനി റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തുമെന്നും ഉപഭോക്തൃ സമതി അധികൃതർ വ്യക്തമാക്കി. പഴങ്ങളുടെയും പച്ചക്കറികളുടെയും ലഭ്യത ഉറപ്പാക്കുവാനും വില വർദ്ധനവ് തടയുവാനും രാജ്യത്തെ എല്ലാ കമ്പോളങ്ങളിലും സംവിധാനങ്ങൾ എർപ്പെടുത്തിയിട്ടുണ്ട് .
റംസാൻ മാസത്തിൽ ആവശ്യമാകുന്നു ഭക്ഷണത്തിന്റെയും മറ്റു അവശ്യഇനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കുന്നതിനും സമതി പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ഇസ്ലാംമതവിശ്വാസികളുടെ ജോലിസമയം എട്ടു മണിക്കൂറിൽ നിന്നും ആറു മണിക്കൂർ ആയി കുറച്ചുകൊണ്ട് തൊഴിൽ മന്ത്രാലയം വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട് .
