35 ഒമാൻ സ്വദേശികളും, 30 വിദേശികളും ആണ് കഴിഞ്ഞ ജൂലൈ മാസത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ റോഡ് അപകടത്തിൽ മരണപെട്ടത്. റജിസ്റ്റർ ചെയ്യപ്പെട്ട 333 അപകട കേസുകളിൽ 234 പേർക്ക് സാരമായ പരുക്ക് ഏൽക്കുകയും ചെയ്തിട്ടുണ്ട് .

അപകടങ്ങളിൽ 26.7 ശതമാനം മസ്കറ്റ് ഗവര്ണറേറ്റിലും, 16.2 ശതമാനം ബാത്തിന ഗവര്ണറേറ്റിലുമാണ് സംഭവിച്ചിരിക്കുന്നത്. വർഷത്തിന്‍റെ ആദ്യ പകുതി ആയ ജനുവരി മുതൽ ജൂൺ മാസം വരെ,2100 അപകടങ്ങളിലായി 336 പേരുടെ ജീവൻ നഷ്ടപെട്ടിട്ടുണ്ട്.

വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിൽ, ഗതാഗത നിയമത്തിൽ കർശന ഭെദഗതികൾ വരുത്തിക്കൊണ്ട് ഭരണാധികാരി സുൽത്താൻ ഖാബൂസ് ഇതിനകം വിജ്ഞാപനം പുറപെടുവിച്ചിട്ടുണ്ട്.