മസ്‌ക്കറ്റ്: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഒമാന്‍ സ്വദേശികള്‍ക്കു പത്തു മുതല്‍ ഇരുപതു  വര്ഷം  വരെ ഇന്ത്യയില്‍  സ്ഥിരതാമസം പദവി. നിക്ഷേപകരുടടെ  ആശ്രിതര്‍ക്ക്  തൊഴിലില്‍ ഏര്‌പെടുന്നതിനും, വിദ്യാഭ്യാസത്തിനും പ്രത്യേകമായ അനുമതി .
പത്തു കോടി ഇന്ത്യന്‍ രൂപ പതിനെട്ടു മാസത്തിനുള്ളില്‍ നിക്ഷേപിക്കുന്ന ഒമാനി വ്യവസായികള്‍ക്കാണ് ഈ അവസരം .

പതിനെട്ടു മാസം കൊണ്ട് പത്തു കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ഒമാന്‍ സ്വദേശികള്‍ക്കു ഭാരത സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള   പ്രത്യേക ആനുകൂല്യങ്ങള്‍ പരിചയപെടുത്തുകയായിരുന്നു സ്ഥാനപതി ഇന്ദ്ര മണി പാണ്ടെ.മസ്‌കറ്റില്‍ നടന്ന 'ഇന്‍വെസ്‌റ് ഇന്‍  ഇന്ത്യ' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു  സ്ഥാനപതി. അടുത്ത സമയത്തു  വിദേശത്തു നിന്നും ഇന്ത്യയിലേക്കുള്ള  നേരിട്ടു നിക്ഷേപങ്ങള്‍ ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ ലളിതമാക്കിയതിന്റെ ഭാഗമായാണ് ഈ പുതിയ നിക്ഷേപ പദ്ധതി.

പത്തു കോടി രൂപ നിക്ഷേപിക്കുന്നതിനോടൊപ്പം വര്‍ഷത്തില്‍ ഇരുപതു പേര്‍ക്കുള്ള തൊഴില്‍ അവസരങ്ങളും നിക്ഷേപകര്‍ ഒരുക്കണം.
നിക്ഷേപകര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഫീസുകള്‍ ഏര്‌പെടുത്തുകയില്ല, അതോടൊപ്പം താമസിക്കുന്നതിന് ആവശ്യമായ ഭൂമി സ്വന്തമായി വാങ്ങുന്നതിനും വിലക്കുകള്‍ ഉണ്ടാകില്ല. കൂടുതല്‍ നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍    ഇരുപത്തിയഞ്ചു കോടി രൂപ നിക്ഷേപം  നടത്തുവാനും അനുവദിച്ചിട്ടുണ്ട്.