ഒമാന്‍: ഒമാനില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ചെലവഴിക്കുന്ന തുകയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ പതിനഞ്ചു ശതമാനം വര്‍ധനവ്. രണ്ടായിരത്തി നാല്പതോടു കൂടി രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വിനോദ സഞ്ചാര മേഖല ഒരു നിര്‍ണായക ഘടകമായി മാറുമെന്ന് അധികൃതരുടെ പ്രതീക്ഷ.
ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രണ്ടായിരത്തി പതിനാലിനേക്കാള്‍ 15 ശതാമനം വര്‍ധനവാണ് വിനോദ സഞ്ചാരികള്‍ രാജ്യത്തു ചിലവഴിക്കുന്ന തുകയില്‍ 2015ല്‍ ഉണ്ടായത്. സന്ദര്‍ശകര്‍ 2014ല്‍ 251 ദശലക്ഷം ഒമാനി റിയാല്‍രാജ്യത്തു ചിലവഴിച്ചപ്പോള്‍ , 2015ല്‍ ഇത് 288 ദശലക്ഷം റിയാല്‍ ആയി ഉയര്‍ന്നു. രാജ്യത്തു എത്തിയ ഒരു സന്ദര്‍ശകന്‍ശരാശരി ചിലവഴിച്ചത് 110ഒമാനി റിയാലാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രം വ്യക്തമാക്കുന്നു.
2015 ലെ ആഭ്യന്തര വരുമാനത്തില്‍വിനോദ സഞ്ചാര മേഖലയില്‍നിന്നുള്ള വിഹിതം മൂന്നു ശതമാനമാണ്. 2040 ഓടെ ഇത് ആറ് ശതമാനമാക്കി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒമാന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ സാധ്യതകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്നാണ് ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.
