ഒമാനിൽ കുടുംബ വിസയ്‍ക്കുള്ള ശമ്പള പരിധി അറുനൂറു ഒമാനി റിയാലിൽ നിന്ന് മുന്നൂറു റിയാൽ ആയി കുറച്ചു. തൻഫീദ് പഠന റിപ്പോർട്ട് നിര്‍ദ്ദേശ പ്രകാരമാണ് ശമ്പള പരിധി കുറിച്ചിരിക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് തീരുമാനം ഏറെ പ്രയോജനം ചെയ്യും.

രണ്ടായിരത്തി പതിമൂന്നിൽ ആയിരുന്നു കുടുംബ വിസ ലഭിക്കുന്നതിന് ചുരുങ്ങിയ ശമ്പളം അറുനൂറു ഒമാനി റിയൽ വേണമെന്നുള്ള പരിധി ഒമാൻ സർക്കാർ പ്രാബല്യത്തിൽ വരുത്തിയത്. ഇത് മൂലം ധാരാളം പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തെ ഒമാനിൽ കൊണ്ട് വരുവാൻ കഴിയാതെ വന്നു. എന്നാൽ കുടുംബ വിസയുടെ ശമ്പള പരിധി സംബന്ധിച്ച് പുനരവലോകനം നടത്തണമെന്ന് മജ്‌ലിസ് ശൂറയിൽ ചർച്ചകൾ നടന്നു വരികയായിരുന്നു

എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന " തൻഫീദ് " പദ്ധതിയുടെ ആവശ്യപ്രകാരമാണ് ശമ്പള പരിധി മുന്നൂറു ഒമാനി റിയൽ ആയി കുറക്കുവാൻ മജ്‌ലിസ് ശൂറ ശുപാർശ ചെയ്തത്. ഇപ്പോൾ ശമ്പള പരിധി മുന്നൂറു ഒമാൻ റിയൽ ആയി കുറച്ചത്. വിദേശികളുടെ കൂടുതൽ കുടുംബങ്ങൾ രാജ്യത്തു എത്തുവാൻ ഇടയാകും.

ഇത് രാജ്യത്തെ സാമ്പത്തിക മേഖലയ്‍ക്ക് കൂടുതൽ ഗുണം ചെയ്യുമെന്നാണ് മജ്‌ലിസ് ശൂറയുടെ നിരീക്ഷണം.

റിയൽ എസ്റ്റേറ്റ് , റീടെയ്ൽ വിപണി, ഇൻഷുറൻസ് എന്നി മേഖലകളിൽ സാമ്പത്തിക മുന്നേറ്റം ഉണ്ടാക്കുവാൻ നടപടി സഹായം ചെയ്യും.

അതേസമയം വിസ ലഭിക്കുന്നതിന് വാടക കരാർ ഉൾപെടെയുള്ള മറ്റു വിഷയങ്ങളിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.