തിരുവനന്തപുരം: കെ.പി.സി.സി.പ്രസിഡന്‍റ് നിയമനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗികരിക്കുന്നതായി ഉമ്മന്‍ ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. 

എം.എം.ഹസ്സന്‍ സീനിയര്‍ നേതാവ് ആണ്. ഹസന് താല്‍ക്കാലിക ചുമതലയാണോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ്് തീരുമാനിക്കണം. കോണ്‍ഗ്രസ്സിനെ ഒന്നിച്ച് കൊണ്ടുപോവുക എന്ന ദൗത്യമാണ് കെ.പി.സി.സി പ്രസിഡന്റ് നിര്‍വ്വഹിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.