രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിന്‍. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദില്ലി: രക്ഷാബന്ധന് ദിനത്തില്‍ ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിന്‍. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് പ്രത്യേക ട്രെയിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് അവരുടെ സഹോദരങ്ങളെ കാണുന്നതിനായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്നു. ഈ സന്ദര്‍ഭത്തില്‍ അവരുടെ സുരക്ഷ മുന്‍നിർത്തിയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്നും റെയിൽവേ അധികൃതര്‍ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേയുടെ ഈ തീരുമാനത്തെ ഡല്‍ഹിയിലെ സ്ത്രീകള്‍ സ്വാഗതം ചെയ്തു. രക്ഷാബന്ധന് ദിനത്തില്‍ ട്രെയിനുകളില്‍ തിക്കും തിരക്കുമാണ്. ഇതുകണക്കിലെടുത്താണ് റെയില്‍വേയുടെ നടപടി. ഓഗസ്റ്റ് 26നാണ് രക്ഷാബന്ധന് ദിനം. സഹോദരി സഹോദര ബന്ധത്തിന്റെ പ്രതീകമായാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
