ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അത്തരക്കാര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാന്പില്‍ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ ആശയം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്
കോഴിക്കോട്: മഹാപ്രളയത്തിന്‍റെ പിടിയില്‍ നിന്നും അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. എല്ലാം നഷ്ടപ്പെട്ടിട്ടും ദുരിതാശ്വാസ ക്യാന്പുകളില്‍ അവരുടെ മുഖത്ത് വിഷാദ ഭാവമില്ല. നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. കേരളം ഒപ്പമുണ്ടെന്ന സന്ദേശം അവര്‍ക്ക് നല്‍കുന്ന ആത്മധൈര്യം ചെറുതല്ല.
ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അത്തരക്കാര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാന്പില്‍ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ ആശയം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.
കുറിപ്പ് പൂര്‍ണരൂപത്തില്‍
തിരുവോണത്തിന് റിലീഫ് ക്യാമ്പുകളിൽ സദ്യ പ്ലാൻ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്. ക്യാമ്പ് വിട്ട് പോയവർക്കും നാട്ടുകാർക്കും, എല്ലാർക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷൻ?
ഇക്കൊല്ലം ഓണം വീട്ടിൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്... പറ്റൂല്ലല്ലേ?
