Asianet News MalayalamAsianet News Malayalam

ആദിവാസി യുവാവിന്‍റെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

  • ആദിവാസി യുവാവിന്‍റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ
  • പിടിയിലായത് റാന്നി സ്വദേശി ജോബി
  • ബാലുവിനെ ഇയാൾ കൊലപ്പെടുത്തിയത് വണ്ടിയിടിച്ച്
one arrest in tribal youth death in pathanamthitta

പത്തനംതിട്ട: റാന്നി അടിച്ചിപ്പുഴയിൽ ആദിവാസി യുവാവ് ബാലുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. റാന്നി സ്വദേശി ജോബിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വണ്ടിയിടിച്ചാണ് ബാലുവിനെ ഇയാൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഏപ്രില്‍ 22 നാണ് അടിച്ചിപ്പുഴ സ്വദേശിയായ 19 കാരൻ ബാലുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ഓടയിൽ നിന്നാണ് ബാലുവിന്റെ മൃതദേഹം ലഭിച്ചത്. ശരീരത്തില്‍ ചിലസ്ഥലങ്ങളില്‍ മുറിവുകളും ചതഞ്ഞ പാടുകളും ഉണ്ടായിരുന്നു. 


 

Follow Us:
Download App:
  • android
  • ios