ചോദ്യം ചെയ്യലിൽ നിരവധിയാളുകളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി ജയകൃഷ്ണൻ സമ്മതിച്ചു. മുപ്പതോളം പേരാണ് ജയകൃഷ്ണന്‍റെ ചതിവലയിൽപ്പെട്ടത്.
തിരുവല്ല: ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനെെസേഷനില്‍ (ഐഎസ്ആര്‍ഒ) ജോലി വാഗ്‍ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചുമത്തറ സ്വദേശി ജയകൃഷ്ണനനെ തിരുവല്ല പൊലീസാണ് പിടികൂടിയത്. ഐഎസ്ആര്‍ഒയിൽ ജോലി വാഗ്‍ദാനം ചെയ്ത് പല ഘട്ടങ്ങളിലായി 45,000 രൂപ തട്ടിയെടുത്തെന്ന മാവേലിക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യലിൽ നിരവധിയാളുകളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി ജയകൃഷ്ണൻ സമ്മതിച്ചു. മുപ്പതോളം പേരാണ് ജയകൃഷ്ണന്‍റെ ചതിവലയിൽപ്പെട്ടത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇത് അന്വേഷിച്ച് ജയകൃഷ്ണൻ ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ പ്രതി വലയിലാകുകയായിരുന്നു.
