കണ്ണൂരില്‍ എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
കണ്ണൂര്: കരവള്ളൂരില് എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കെഇ സന്തോഷ് എന്നയാളാണ് പിടിയിലായത്. വീട്ടിൽ ആളില്ലാത്ത സമയത്ത് കളിക്കാനാണെന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ സന്തോഷിനെ പൊലീസ് പിടികൂടിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
