ആൺ സുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
പാലക്കാട്: പാലക്കാട് മീങ്കര അണക്കെട്ട് കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ. ആൺ സുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഷട്ടറിന് സമീപം നിന്നിരുന്ന ഇരുവരെയും പൊലീസ് പിടികൂടുമെന്ന് പറഞ്ഞ് ഒരാൾ അവിടെ നിന്ന് മാറ്റി. പിന്നെ ബസിൽ കയറി പോയ പെൺകുട്ടിയെ ഇയാൾ ബൈക്കിൽ പിന്തുടർന്നു. ആൺ സുഹൃത്തിനെ പൊലീസ് പിടിച്ചെന്ന് പറഞ്ഞ് പെൺകുട്ടിയെ ബസിൽ നിന്നിറക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയിക്കുന്നുണ്ടെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. പെൺക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.
