ചെണ്ടയാട് സ്വദേശി ശ്യാംജിത്താണ് അറസ്റ്റിലായത്

കണ്ണൂര്‍: മാഹിയിലെ സിപിഎം നേതാവ് ബാബുവിനെ കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ചെണ്ടയാട് സ്വദേശി ശ്യാംജിത്ത് ആണ് അറസ്റ്റിലായത്. നേരത്തെ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നിവര്‍ അറസ്റ്റിലായിരുന്നു‍. ഇവരെ മൂവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്. 

റിമാന്‍ഡില്‍ കഴിയുന്ന പ്രതി നിജേഷ് കുറ്റം സമ്മതിച്ചതായി പുതുച്ചേരി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.