സൈന്യത്തെ ആക്രമിച്ച മൂന്ന് ഭീകരരും രക്ഷപ്പെട്ടു.  

ശ്രീനഗര്‍: കശ്‍മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാന്‍ മരിച്ചു. 182 ബറ്റാലിയനില്‍ അംഗമായ മന്‍ദീപ് കുമാറാണ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്. സൈന്യത്തെ ആക്രമിച്ച മൂന്ന് ഭീകരരും രക്ഷപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകളുണ്ടായി.