കോഴിക്കോട്: ഈശ്വര വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ: എം.ജി.എസ് നാരായണന്‍. യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ജനുവരി ഒന്നിന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന പപ്പന്‍ കന്നാട്ടിക്ക് നല്‍കിയ ആശിര്‍വാദ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇയ്യാച്ചേരി കൃഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂരില്‍ ആദ്യമായി സത്യാഗ്രസമരം നടത്തിയ കേളപ്പജിയുടെ ജന്മഗൃഹത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഗുരുവായൂരിലെ സമരത്തിന് യാത്ര ആരംഭിച്ചത്.