ചീറി പാഞ്ഞുവന്ന കാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം നടന്ന ഉടന്‍ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

ദില്ലി: ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയിലായ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. ദില്ലിയിലെ റാണി ഝാനി റോഡില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഷാന്നോ ദേവി എന്ന സ്ത്രീയാണ് മരിച്ചത്. ക്രിപാല്‍ ദേവി, ഗീത എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീറി പാഞ്ഞുവന്ന കാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം നടന്ന ഉടന്‍ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

47 കാരനായ ഡോക്ടര്‍ അംബുജ് ഗര്‍ജാണ് വാഹനം ഓടിച്ചിരുന്നത്. ഗംഗാ റാം ഹോസ്പിറ്റല്‍ ജീവനക്കാരനാണ് ഇദ്ദേഹം. അപകടം നടന്ന ഉടന്‍ കാറെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആളുകള്‍ പിടികൂടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അംബുജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.