പാലക്കാട് റെയില്‍വേ ട്രാക്കിന്  സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പുതുനഗരത്ത് റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടഞ്ചേരി സ്വദേശി ജിതിൻ ബേബിയെയാണ് മരിച്ചത്. ഇയാൾക്ക് സമീപം സുഹൃത്തായ വേട്ടക്കട സ്വദേശി സുമേഷിനെ പരിക്കുകളോടെയും കണ്ടെത്തി. 

അബോധാവസ്ഥയിലായ സുമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ തട്ടിയാണ് അപകടം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഒപ്പമുണ്ടായിരുന്ന സുമേഷിന് ബോധം തെളിഞ്ഞാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി.