തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് 71 ബോട്ടുകള്‍ തെരച്ചിലിന് പുറപ്പെട്ടിരുന്നു.
തീരസംരക്ഷണസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തിയത്. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടുകിട്ടിയതോടെ മരിച്ചവരുടെ എണ്ണം 72 ആയി.
