മെഡിക്കല്‍ കോളേജില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരു മൃതദേഹം ഡി.എന്‍.എ. ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിനെയാണ് (40) തിരിച്ചറിഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ ഇനി ഒമ്പത് മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. രണ്ടു മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 4 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 3 മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
