തിരുവനന്തപുരം ജില്ലയിലെ  മലയോര മേഖലകളിൽ കനത്ത കാറ്റും മഴയും  നെയ്യാറ്റിൻകരയിൽ  തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ കനത്ത കാറ്റും മഴയും തുടരുന്നു. നെയ്യാറ്റിൻകരയിൽ തെങ്ങ് വീണ് വീട്ടമ്മ മരിച്ചു. പെരുങ്കിടവിള സ്വദേശി ദീപ (40) ആണ് മരിച്ചത്.

തീരപ്രദേശത്ത് കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.