ഞായറാഴ്ച്ച വൈകിട്ട് ഭാര്യ സജിനിയോടൊപ്പം വീടിനു സമീപത്തെ ആനാറ്റുകടവ് ബണ്ടിൽ ചൂണ്ടയിടാൻ പോയപ്പോഴായിരുന്നു മിന്നലേറ്റത്.

തൃശ്ശൂര്‍: ബണ്ടിൽ ചൂണ്ടയിടാൻ പോയ യുവാവ് മിന്നലേറ്റു മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. മാടായിക്കോണം അണിയത്ത് വീട്ടിൽ ജഗത് എന്ന ജഗതീഷാണ് (33)ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ഭാര്യ സജിനിയോടൊപ്പം വീടിനു സമീപത്തെ ആനാറ്റുകടവ് ബണ്ടിൽ ചൂണ്ടയിടാൻ പോയപ്പോഴായിരുന്നു മിന്നലേറ്റത്.

ഇരുവരെയും നാട്ടുകാർ ചേർന്ന് മാപ്രാണം ലാൽ അശുപത്രിയിൽ എത്തിച്ചുവെങ്കിലും ജഗത്ത് മരണപ്പെടുകമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സജിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.