കാലടി മാണിക്കമംഗലം കൈപ്പട്ടൂര്‍ സ്വദേശി സനലാണ് കൊല്ലപ്പട്ടത്. മുപ്പത് വയസായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് സംഭവം. പുത്തന്‍കാവ് ക്ഷേത്രത്തിന് സമീപത്തുകൂടി സ്കൂട്ടറില്‍ വരികായിയിരുന്ന സനലിനെ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് ഇവര്‍ മറ്റൊരു വാഹനത്തില്‍ രക്ഷപെട്ടു. പരുക്കേറ്റ് സനലിനെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11 മണിയോടെ മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാര രതീഷും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നാണ് മരിക്കുന്നതിന് മുന്‍പ് സനല്‍ പൊലീസിന് മൊഴി നല്‍കിയത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതും. കൊല്ലപ്പെട്ട സനലും നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയാണ്.