കോട്ടയം: പൊന്‍കുന്നം ഒന്നാം മൈലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പാലാ മേവട സ്വദേശി തോടനാല്‍ തങ്കച്ചന്‍ (34) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പാലാ സ്വദേശികളായ ബിജു, ഷിജു, ഹരീഷ്,അനീഷ്, അരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.30 ഓടെ പാലാ പൊന്‍കുന്നം റോഡിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ഉസലാം പെട്ടിക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ടവേര നിയന്ത്രണം വിട്ട് വീടിന്റെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മരിച്ച തങ്കച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.