അഹമ്മദാബാദ്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ അഗ്നിബാധയിൽ ഒരാൾ മരിച്ചു. ഒന്‍പത് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റു. ഫാക്ടറി ഉടമ പോക്കർ രാം ബിഷ്നോയി ആണ് മരിച്ചത്. ശനിയാഴ്ച നരോളിൽ നാഫ്ത തിന്നർ ഫാക്ടറിയിലായിരുന്നു അഗ്നിബാധയുണ്ടായത്.
അഗ്നിശമനസേനയുടെ മുപ്പത്തോളം ഫയർ എൻജിനുകളാണ് സംഭവസ്ഥലത്തെത്തിയത്. ഏഴു മണിക്കൂറത്തെ ശ്രമഫലമായാണ് തീ അണയ്ക്കാൻ സാധിച്ചത്. ഇതിനു ശേഷം നടന്ന തെരച്ചിലിലാണ് ബിഷ്നോയിയുടെ മൃതദേഹം ലഭിച്ചത്. പൊള്ളലേറ്റ അഗ്നിശമന സേനാംഗങ്ങളെ എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് 15 ശതമാനത്തോളം പൊളളലേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
