തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരിലാണ് സംഭവം. കിളിമാനൂർ സ്വദേശി തുളസീധരന്‍ പിള്ള (34)യാണ് പൊലീസ് പിടിയിലായത്.

പെയിറ്റിംഗ് തൊഴിലാളിയായ തുളസീധരന്‍ പെൺകുട്ടിയുടെ വീടിന് സമീപം ജോലിത്തെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പ്രണയം നടിച്ച് കുട്ടിയെ വലയിലാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹം വാഗ്ദാനം നല്‍കി പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിച്ച ഇയാള്‍ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ DYSPയുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. ഇയാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തു.