ചെന്നൈ വിമാനത്താവളത്തില്‍ നിന്നും  യാത്രക്കാരന്‍റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി. ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് അധികൃതര്‍ പിടികൂടിയത്

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരന്‍റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ പിടികൂടി. ഒരുമാസം പ്രായമുള്ള പുലിക്കുട്ടിയെ ആണ് അധികൃതര്‍ പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ അധികൃതര്‍ പിടിച്ചെടുത്തത്.

ചെന്നൈ എയര്‍ ഇന്‍റലിജന്‍സിന്‍റെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി. 

Scroll to load tweet…

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്. പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനായി വനം വകുപ്പിന് കൈമാറി.