കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സിപിഎം പ്രവര്‍ത്തകനായ ജിതിനാണ് മുഴുക്കുന്നില്‍ പിടിയിലായത്. പിടിയിലായത് കൊലയാളി സംഘത്തില്‍പ്പെട്ടയാളെന്ന് പൊലീസ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കഴിഞ്ഞ ദിവസം, കേസിലെ അക്രമികളെത്തിയതെന്ന് കരുതുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള നിറത്തിലുള്ള വാഗണ്‍ ആര്‍ കാറാണ് കസ്റ്റഡിയിലെടുതത്ത്. വാഹനത്തിന്‍റെ ഉടമയാരാണെന്നും എങ്ങിനെ കാര്‍ അക്രമികളിലെത്തിയെന്നും പൊലീസ് അന്വേഷിക്കുകയാണ്.

കണ്ണൂരിലെ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു മരണം.