ഗൗരി ലങ്കേഷ് വധം ഒരാള്‍ കൂടി പിടിയില്‍
ബംഗളുരു: ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹൻ നായിക് ആണ് പിടിയിലായത് . കൊലപാതകത്തിൽ ഇയാളുടെ പങ്ക് വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല . മോഹൻ നായികിനെ 6 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു .
നേരത്തെ 29 കാരനായ പരശുറാം വാഘ്മെയര് പൊലീസ് പിടിയിലായിരുന്നു. പണത്തിന് വേണ്ടിയല്ല, തന്റെ മതത്തെ രക്ഷിക്കാന് വേണ്ടിയാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പരശുറാം പൊലീസിന് മൊഴി നല്കിയിരുന്നു. 13000 രൂപയാണ് ഇയാള്ക്ക് ലഭിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
പരശുറാമിന് ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തത് സിന്ധഗിയില്വച്ച് കണ്ടുമുട്ടിയ ആളാണ്. 3000 രൂപയാണ് ഇയാള്ക്ക് മുന്കൂറായി ലഭിച്ചത്. അതും നഗരത്തിലെ താമസത്തിനും ഭക്ഷണത്തിനുമായി. കൊലപാതകത്തിന് ശേഷം അപരിചിതനായ ആ മനുഷ്യന് തനിക്ക് 10000 രൂപ കൂടി നല്കുകയും നഗരം വിട്ട് പോകുകയും ചെയ്തുവെന്നും പരശുറാം പറഞ്ഞിരുന്നു.
ഒരാൾ തുടർച്ചയായി നമ്മുടെ മതവികാരം വൃണപ്പെടുത്തുന്നുണ്ടെന്നും ഇവരെ കൊലപ്പെടുത്തണമെന്നുമാണ് നിര്ദ്ദേശമുണ്ടായിരുന്നത്. കൊലപാകത്തിന് ശേഷമാണ് താൻ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെയാണെന്ന് മനസ്സിലായത്. ആ കൊലപാതകം നടത്തേണ്ടിയിരുന്നില്ലായെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും പരശുറാം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അറുപതോളം പേരെ ഗൗരിയെ കൊലപ്പെടുത്തുന്നതിനായി പരിശീലിപ്പിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.
അതേസമയം ഗൗരി ലങ്കേഷിന്രെ അടുത്സ സുഹൃത്തും രാഷ്ട്രീയ വിമര്ശകനും നടനുമായ പ്രകാശ് രാജിനെ കൊല്ലാന് പദ്ധതിയുള്ളതായി റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. കേന്ദ്രസര്ക്കാരിന്റെയും ബി.ജെ.പിയുടേയും കടുത്ത വിമര്ശകനുമാണ് അദ്ദേഹം. എന്നാല് കൊലപാതക പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള് തന്റെ ശബ്ദം ഇനിയും ശക്തമാകുമെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയവുമായി ഇനിയും മുന്നോട്ട് പോകാന് കഴിയുമെന്ന് കരുതുന്നുണ്ടോ ഭീരുക്കളെയെന്നും പ്രകാശ് രാജ് ചോദിച്ചു. ഗൗരി ലങ്കേഷിന്റേയും എം എം കല്ബുര്ഗിയുടേയും കൊലപാതകത്തിന് പിന്നില് പ്രവര്ത്തിച്ചത് ഒരേ സംഘം തന്നെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
