ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ ഉരുൾ പൊട്ടലിൽ കാണാതായ ഒരാളുടെ മൃതദ്ദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. നേരത്തേ മരിച്ച ഹസ്സന്‍റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തേ മരിച്ച അബ്ദുറഹിമാന്‍രെ ഭാര്യ നഫീസയുടെ മൃതദേഹം കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. റഡാര്‍ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. നാല് ദിവസമായി തുടര്‍ന്ന തെരച്ചിലിനിടൊവിലാണ് 13 പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാല് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.