കോഴിക്കോട്: കുറ്റ്യാടി കടന്ത്രപ്പുഴയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

കാണാതായവരില്‍ വിപിന്‍ദാസ്, വിഷ്ണു എന്നിവരുടെ വിവരമാണ് ഇനി ലഭിക്കേണ്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് ആരാണെന്ന് വ്യക്തമല്ല. മൃതദേഹം ഉടന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അപകടം നടന്ന പശുക്കടവിന്റെ എട്ട് കിലോമീറ്റര്‍ അകലെ വരെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പുഴയിലെ കയങ്ങളിലും പാറകള്‍ക്കിടയിലുമാണ് തെരച്ചില്‍ നടത്തുന്നത്.