ദില്ലിക്ക് പിന്നാലെ ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് ഛത്തീസ്ഗഡും നിരോധനമേര്‍പ്പെടുത്തി. ഉയര്‍ന്ന ശബ്ദത്തിലുള്ളതും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതുമായ പടക്കം പൊട്ടിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. രാത്രി 10 മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. കൂടാതെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഛത്തിസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി. ദില്ലിയിലെ മലീനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനായി പടക്കം പൊട്ടിക്കുന്നതിന് നവംബര്‍ ഒന്നു വരെ സുപ്രീം കോടതി താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരുന്നു. അതേസമയം ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിക്കണമെന്നുള്ളവര്‍ക്ക് മധ്യപ്രദേശിലേക്ക് വരാമെന്ന് സര്‍ക്കാര്‍ പറഞ്ഞു.