ഒരു റിയാലിന്റെ നോട്ട് വിപണിയില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ തീരുമാനം. പകരം ഒരു റിയാല്‍ നാണയമായിരിക്കും വിപണിയില്‍ ഉണ്ടാകുക.

റിയാദ്: ഒരു റിയാല്‍ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിച്ചതയുള്ള പ്രചാരണം സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിഷേധിച്ചു. എന്നാല്‍ ഘട്ടംഘട്ടമായി നോട്ടു പിന്‍വലിക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഒരു റിയാലിന്റെ നോട്ട് വിപണിയില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ തീരുമാനം. പകരം ഒരു റിയാല്‍ നാണയമായിരിക്കും വിപണിയില്‍ ഉണ്ടാകുക. ഒരു റിയാല്‍ നോട്ടു വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അതോറിറ്റി നിഷേധിച്ചു. 

സൗദി ബാങ്കുകളുടെ സഹകരണത്തോടെ നിലവിലുള്ള ഒരു രൂപ നോട്ടുകള്‍ സാവധാനം മാത്രമേ പിന്‍വലിക്കുകയുള്ളൂവെന്ന് അതോറിറ്റി മേധാവി വാലിദ് അല്‍ സയ്യാല്‍ അറിയിച്ചു. കറന്‍സി സര്‍ക്കുലേഷനില്‍ 49 ശതമാനവും ഇപ്പോള്‍ ഒരു രൂപാ നോട്ടുകളാണ്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കൊണ്ട് ഒരു രൂപാ നോട്ടു ബാങ്കുകളില്‍ നിക്ഷേപമായി വരുന്നത് കുറവാണ്.

2016 ഡിസംബറിലാണ് പുതിയ നോട്ടുകളും കറന്‍സികളുമായി സൗദി റിയാലിന്റെ ആറാമത് പതിപ്പ് പുറത്തിറങ്ങിയത്. അഞ്ച്, പത്ത്, അമ്പത്, നൂറു, അഞ്ഞൂറ് റിയാല്‍ നോട്ടുകളും, അഞ്ച് ഹലാല, പത്ത് ഹലാല, ഇരുപത്തിയഞ്ച് ഹലാല, അമ്പത് ഹലാല, ഒരു റിയാല്‍, രണ്ടു റിയാല്‍ എന്നിവയുടെ നാണയങ്ങളുമാണ് പുതിയ പതിപ്പില്‍ ഉള്ളത്. എന്നാല്‍ പഴയ നോട്ടുകളും നാണയങ്ങളും ഇപ്പോഴും വിപണിയില്‍ ഉണ്ട്.